വള്ളിമാട്‌കുന്ന് പ്രദേശത്ത് കുരുന്നുകൾക്ക് അക്ഷരവെ - ളിച്ചം പകർന്നു നൽകുന്ന നസറത്ത് ഭവൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സുവർണ്ണജൂബിലി ആഘോഷിക്കുന്നു എന്ന റിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. കുട്ടികളുടെ ഭാവി സ്വ ഭാവരൂപീകരണത്തിലടക്കം നിർണ്ണായക പങ്കാണ് പ്രീ-പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്നത്. അറിവിൻ്റെ ആദ്യാക്ഷ രങ്ങൾ പകർന്നു നൽകുന്നതോടൊപ്പം സ്നേഹവും ഒരുമയും സാഹോദര്യവും വളർത്തിയെടുക്കാനും ഇത്തരം സ്ഥാപനങ്ങൾക്ക് കഴിയും, മാതൃകാപരമായ അത്തരം പ്രവർത്തനങ്ങൾ നടത്തുന്ന തുകൊണ്ടു മാത്രമാണ് നസ്രത്ത് ഭവന് 50 വർഷം പ്രൗഡിയോടെ നിലനിൽക്കാനായത്. തുടർന്നും ഒരു പ്രദേശത്തിൻ്റെ വെളിച്ചമായി പ്രവർത്തിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. സുവർണ്ണ ജൂബിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ശ്രീ. തോട്ടത്തിൽ രവീന്ദ്രൻ
എംഎൽഎ കോഴിക്കോട് നോർത്ത്