THAMARASSERY BISHOP'S MESSAGE

Home
THAMARASSERY BISHOP'S MESSAGE
Mar.Remigiose Inchananiyil

THAMARASSERY BISHOP'S MESSAGE

മേരിക്കുന്ന് നസറത്ത് ഭവൻ നേഴ്‌സറി സ്‌കൂൾ അതിൻ്റെ സുവർണ്ണ മേജൂബിലിയുടെ നിറവിലായിരിക്കുന്നുവെന്നതിൽ അതിയായ സന്തോഷം, മേരിക്കുന്നിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്ക ണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകരുന്നതിനും അവരുടെ സ്വ ഭാവ രൂപീകരണത്തിനും കാരണമായ ഈ കലാക്ഷേത്രം ഈ നാടിന് ഒരനുഗ്രഹമാണ്. ഈ വിദ്യാകേന്ദ്രത്തിന് സർവ്വവിധ ദൈവാനുഗ്രഹങ്ങ ളും ആശംസകളും നേരുന്നു.

ഈ സുവർണ്ണ ജൂബിലിയാഘോഷം ദൈവത്തിന് നന്ദിപറയുന്നതിനും കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറുന്നതിനുമുള്ള അവസരമാകട്ടെ. ദൈവം നൽകുന്ന അനുഗ്രഹങ്ങൾ എളിമയോടെ സ്വീകരിച്ച് ഉത്തമ പൗരന്മാരായി ജീവിതവിജയം നേടുവാൻ സർവ്വേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ജൂബിലിയുടെ നിറവിലായിരിക്കുന്ന ഈ അവസരത്തിൽ ദൈവതിരു മുമ്പിൽ പ്രാർത്ഥനാപൂർവ്വം നിൽക്കുവാനും, ഈ വിദ്യാലയം പകർന്നു നല്‌കിയ ജീവിതമൂല്യങ്ങളുടെയും അറിവിന്റെയും അമൂല്യനിധി നഷ് ടപ്പെടാതെ കാത്തുസൂക്ഷിച്ചുകൊണ്ട് വരും തലമുറയിലേയ്ക്ക് പകർ ന്നു നല്‌കുവാനും സുവർണ്ണജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്‌മരണിക വഴി സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ഈ വിദ്യാലയത്തിൻ്റെ വളർച്ചയ്ക്ക് പിന്നിൽ 50 വർഷങ്ങൾ അക്ഷി ണം പ്രയത്നിച്ച കർമ്മലീത്ത സഹോദരിമാരേയും അദ്ധ്യാപക-അന ദ്ധ്യാപകരെയും, മാതാപിതാക്കളെയും കുട്ടികളെയും കൃതജ്ഞതയോടെ അനുസ്മ‌രിക്കുന്നു. ഭാവിയിലേക്കുള്ള പ്രയാണത്തിൽ കരുത്തോടെ മു ന്നോട്ടുപോകുവാൻ നമ്മുടെ വിദ്യാലയത്തിന് ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Mar.Remigiose Inchananiyil
Bishop of Thamarassery