KOZHIKODE BISHOP'S MESSAGE

Home
KOZHIKODE BISHOP'S MESSAGE
ബിഷപ് വർഗ്ഗീസ് ചക്കാലക്കൽ

KOZHIKODE BISHOP'S MESSAGE

നമ്മുടെ ഏറ്റവും പ്രിയപ്പെട്ട മേരിക്കുന്ന് നസറത്ത് വന് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂൾ സുവർണ്ണ ജൂബിലി യുടെ നിറവിൽ ആണെന്നറിയുന്നതിൽ അതിയായ സന്തോഷമു ണ്ട്. ഈ അവസരത്തിൽ സമൂഹത്തിൻ്റെയും സ്കൂ‌ളിന്റെയും വളർച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന പ്രിൻസിപ്പലി നും മാനേജ്‌മെന്റിനും മറ്റു സിസ്റ്റേഴ്‌സിനും അധ്യാപകർക്കും അനധ്യാപകർക്കും പിടിഎ അംഗങ്ങൾക്കും ഞാൻ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. ഒരു ഭവനത്തിൻ്റെ കെട്ടുറപ്പ് അതിന്റെ അടിത്തറയാണ്. ഈ കുഞ്ഞുമക്കൾക്ക് നല്ല അടിത്തറ പണിതു കൊടുക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ട്. ഈ കഴിഞ്ഞ 50 വർഷംകൊണ്ട് ഒട്ടനവധി വിദ്യാർത്ഥികൾക്ക് നല്ലൊരു അടിത്തറ ഇട്ടുകൊടുത്തുകൊണ്ട് ജീവിതത്തിൻ്റെ ഉന്നതിയിലേക്ക് എത്തി ക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ഓരോ വിദ്യാർത്ഥിയുടെ യും മാനസികവും ശാരീരികവും സാമൂഹികവുമായ വളർച്ചയ്ക്കു ഊന്നൽ നൽകിക്കൊണ്ട് അവരുടെ നല്ല നാളേക്കായി നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ മനുഷ്യന്റെ സമ ഗ്രവികസനമാണ് ഈ വിദ്യാലയം ലക്ഷ്യം വയ്ക്കുന്നത്. ഈ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഇറക്കുന്ന സ്‌മരണിക യ്ക്കും അതോടൊപ്പം നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും എന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു. നിങ്ങ ളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

ബിഷപ് വർഗ്ഗീസ് ചക്കാലക്കൽ
കോഴിക്കോട് രൂപതാ മെത്രാൻ, പ്രസിഡന്റ്, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി